SCHOOL NEWS

2015-16 സ്കൂള്‍പ്രവേശനോത്സവം 2015 ജൂണ്‍ 1 -ന് രാവിലെ 10 മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിവിധപരിപാടികളോടെ നടത്തപ്പെടുന്നു.

....... പ്രവേശനോത്സവത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.



.

.. .

Monday, June 1, 2015

സ്കൂള്‍ പ്രവേശനോത്സവം


സ്കൂള്‍ പ്രവേശനോത്സവം


ഗവ യൂ പി സ്കൂള്‍ തയ്യേനിയിലെ 2015-16 അധ്യായനവര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ 1ന് രാവിലെ 10 മണിക്ക് വിവിധ പരിപാടികളോടെ ആഘോഷിച്ചു.വാര്‍ഡ് മെബര്‍, പി റ്റി എ പ്രസിഡന്റ് ,കമ്മറ്റി അംഗങ്ങള്‍ ,രക്ഷിതാക്കള്‍ , കുട്ടികള്‍ എന്നിവരുടെ അകബടിയോടെ ഒന്നാം ക്ലാസ്സിലെ കുട്ടികളെ മധുരപലഹാരങ്ങളും ബലൂണുകളും നല്കി സ്കൂളിലേക്ക് ആനയിച്ചു.
എസ് എം സി ചെയര്മാ൯,ശ്രീ പി ജി നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവേശനോത്സവം ഉദ്ഘാടന യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ പി വൈ എല്ദോ സ്വാഗതം ആശംസിക്കുകയും ഈസ്റ്റ് െളേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാ൯ ശ്രീ മോഹന൯ കോളിയാട്ട് ഉദ്ഘാടനം ചെയ്തു.
ഗ്രാമീണ ബാങ്ക് പാലാവയല്‍ ബ്രാഞ്ചിന്റെ പൊതുനന്മ ഫണ്ട് ഉപയോഗിച്ചു നടത്തിയ സൗജന്യ കുട വിതരണം ബ്രാഞ്ച് മാനേജര്‍ എസ് നാമദേവ൯ ഷേണായി നിര്‍വഹിച്ചു. ശ്രീ തോമസ് പന്തുകുളം ഒന്നാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.ഇതോടനുബന്ധിച്ച് വിവിധ ക്യാഷ് അവാര്‍ഡുകള്‍ എന്‍ഡോമെന്റുകള്‍ എന്നിവയുടെ വിതരണവും നടത്തി.ഹൈസ്കൂള്‍ എസ് എം സി ചെയര്‍മാ൯ ശ്രീ എം കെ ഗോപാല കൃഷ്ണ൯ ,പി ജനാര്‍ദ്ദന൯ മാസ്റ്റര്‍, എം പി റ്റി എ പ്രസിഡന്റ് ശ്രീമതി റീത്താ ചെറിയാ൯ തുടങ്ങിയവര്‍ പ്രവേശനോത്സത്തിന് ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയുണ്ടായി. ശ്രീ കെ എം മുരളീധര൯ മാസ്റ്ററുടെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.


Wednesday, January 21, 2015

RUN KERALA RUN

National Games -ന്റെ ഭാഗമായി G.H.S.THAYENI -ല്‍ നടന്ന RUN KERALA RUN ഹെഡ്മാസ്റ്റര്‍  ശ്രീ പി വൈ എല്‍ദോ Flag-off ചെയ്യുന്നു.

     
G.H.S.THAYENI -ല്‍ നടന്ന RUN KERALA RUN

Saturday, January 17, 2015

മെട്രിക് മേളയും ദ്വിദിന ഗണിതസഹവാസ ക്യാംപ്-ഉദ്ഘാടനം


    തയ്യേനി ഗവ യൂ പി സ്കൂളില്‍ മെട്രിക് മേളയുടെയും ഗണിതോല്സവത്തിന്റെയും ഭാഗമായി ജനുവരി 16,17 തിയതികളിലായി സംഘടിപ്പിച്ച സഹവാസക്യാംപിന്റെ ഉദ്ഘാടനം  16.1.2015 ന് രാവിലെ 10 മണിക്ക് പി റ്റി എ പ്രസിഡന്റ്  ശ്രി പി ജി നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന  യോഗത്തില്‍ ഹൈസ്കൂള്‍ പി റ്റി എ പ്രസിഡന്റ്  ശ്രീ എം  കെ  ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.ഹെഡ്മാസ്റ്റര്‍  ശ്രീ പി വൈ എല്‍ദോ  സ്വാഗതം  പറഞ്ഞതൊടൊപ്പം  എം പി റ്റി എ പ്രസിഡന്റ്  സ്രീമതി  റീത്താ റോയി  ആശംസാ പ്രസംഗം നടത്തി . ശ്രീ കെ എം മുരളിധരന്‍  മാസ്റ്റര്‍  ക്യാംപ് വിശദീകരണം  നടത്തുകയും  ശ്രീ കെ ഹാരിസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.തുടര്‍ന്ന് കുട്ടികള്‍ ക്യാംപ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി.
ഹൈസ്കൂള്‍ പി റ്റി എ പ്രസിഡന്റ്  ശ്രീ എം  കെ  ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

 
           



 ശ്രീ കെ എം മുരളിധരന്‍  മാസ്റ്റര്‍  ക്യാംപ് വിശദീകരണം  നടത്തുന്നു.
ശ്രീ കെ ഹാരിസ് നന്ദി രേഖപ്പെടുത്തുന്നു.




Wednesday, January 14, 2015

അറിയിപ്പ്


ഗവ യൂ പി സ്കൂള്‍ തയ്യേനി

ഗണിതോത്സവം 2014-15

മെട്രിക് മേളയും ദ്വിദിന ഗണിതസഹവാസ ക്യാബും

    2015 ജനുവരി 16,17 (വെള്ളി ,ശനി)
മാന്യരേ,

കുട്ടികളെ നേരനുഭവങ്ങളുമായും പരിചിത സന്ദര്‍ഭങ്ങളുമായും ബന്ധപ്പെടുത്തുന്നതിനും ,ഗണിതം ആസ്വാദ്യകരമാക്കുന്നതിനും ഗണിതത്തെ ക്ലാസ്സ്മുറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്ന് നിത്യജീവിതത്തില്‍ ഗണിതം ഉപയോഗപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍ നേരിട്ട് അറിയുന്നതിനും പ്രായോഗിക മായ ഗണിതം അത്യാവശ്യമാണല്ലോ? തയ്യേനി ഗവ യൂ പി സ്കൂളില്‍ നടത്തിവരുന്ന വിവിധ ഗണിത പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച 2015 ജനുവരി 16,17 തിയ്യതികളില്‍ മെട്രിക് മേളയും ഗണിതസഹവാസ ക്യാബും നടത്തുകയാണ് .ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

കാര്യപരിപാടി

16.01.2015

ഉദ്ഘാടനം : ശ്രീ മോഹനന്‍ കോളിയാട്ട്
                 (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്)

സാന്നിധ്യം : സര്‍വ്വശ്രീ പി ജി നാരായണന്‍ (പിറ്റി എ പ്രസിഡന്റ് ഗവ യൂ പി സ്കൂള്‍തയ്യേനി)
                 എം കെ ഗോപാലകൃഷ്ണന്‍ (പിറ്റി എ പ്രസിഡന്റ് ഗവ ഹൈസ്കൂള്‍തയ്യേനി)
                 റീത്താ റോയി (എം പി റ്റി എ പ്രസിഡന്റ് ഗവ യൂ പി സ്കൂള്‍തയ്യേനി)
                 ആര്‍ കെ സുധാരകരന്‍ മാസ്റ്റര്‍ ( ഹെഡ്മാസ്റ്റര്‍ ഗവ ഹൈസ്കൂള്‍ തയ്യേനി)
                 പി വൈ എല്‍ദോ മാസ്റ്റര്‍ (ഹെഡ്മാസ്റ്റര്‍ ഗവ യൂ പി സ്കൂള്‍ തയ്യേനി )
                 എന്‍ കെ മോഹനന്‍ മാസ്റ്റര്‍ (ഗവ ഹൈസ്കൂള്‍ തയ്യേനി)
തുടര്‍ന്ന് വിവിധക്ലാസ്സുകള്‍ ,ഹൈകിംഗ് ,പഠനപ്രവര്‍ത്തനങ്ങള്‍ ,നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മുതലായവ




തയ്യേനി                                                                               എന്ന്,
13-01-2015                                                                            ഹെഡ്മാസ്റ്റര്‍.


സഹായ ഹസ്തം -ഏകദിന ശില്പശാല


ഗണിതോല്‍സവം 2014-15 രക്ഷിതാക്കള്‍ക്കുള്ള സഹായ ഹസ്തം ഏകദിന ശില്‍പ്പ ശാല 2015 ജനുവരി 13ന് നടത്തപ്പെട്ടു. ശ്രീ കെ എം മുരളീധരന്‍ മാസ്റ്ററിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തില്‍ എം പി റ്റ എ പ്രസിഡന്റ് ശ്രീമതി റീത്താ റോയി അധ്യക്ഷയായി .പ്രധാനാന അധ്യാപകന്‍ ശ്രീ പി വൈ എല്‍ദോ ശില്പ ശാല ഉത്ഘാടനം ചെയ്തു. ശ്രീ കെ എം മുരളിധരന്‍ മാസ്റ്റര്‍ ,ശ്രീമതി കെ വി സിന്ധ്യാ എന്നിവര്‍ ശില്‍പ്പശാലക്ക് നേതൃത്വം നല്കി .ശ്രീ കെ വി ജോസഫ് നന്ദി രേഖപ്പെടുത്തി .ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച ശില്‍പ്പശാല 4മണിക്ക് അവസാനിച്ചു.

Tuesday, December 2, 2014


സ്കൂള്‍ യൂണിഫോം വിതരണം


ഗവണ്‍മെന്‍റ്, എസ് എസ് എ ഫണ്ട് ഉപയോഗിച്ച് സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന സ്കൂള്‍ യൂണിഫോമിന്റെ വിതരണം 1/12/2014ന് എസ് എം സി ചെയര്‍മാന്‍ ശ്രീ പി ജി നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് വാര്‍ഡ് മെന്പര്‍ ശ്രീ മോഹനന്‍ കോളിയാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ പി വൈ എല്‍ദോ സ്വാഗതം ആശംസിച്ചു. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പി റ്റി എ യുടെ സഹകരണത്തോടെ രണ്ടു ജോഡി യൂണിഫോമുകള്‍ വിതരണം ചെയ്തു.


                                                                                          ഹെഡ്മാസ്റ്റര്‍ 



 

Monday, November 24, 2014


          രക്ഷാകര്‍ത്തൃ സമ്മേളനം


        14-11-2014 വെള്ളിയാഴ്ച്ച 2 മണിക്ക് തയ്യേനി ഗവ യൂ പി സ്കൂളില്‍ രക്ഷകര്‍ത്തൃ സമ്മേളനം നടത്തി
സമ്മേളനത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.പി വൈ എല്‍ദോ സ്വാഗതം പറഞ്ഞു. എസ് എം സി ചെയര്‍മാന്‍ ശ്രീ . പി ജി നാരായണന്‍ അധ്യക്ഷത നിര്‍വഹിച്ച യോഗത്തില്‍ വാര്‍ഡ് മെബര്‍ ശ്രീ .മോഹനന്‍ കോളിയാട്ട് യോഗം ഉത്ഘാടനം ചെയ്തു. മദര്‍ പി റ്റി എ പ്രസിഡന്‍റ് ശ്രീമതി .റീത്താ ചെറിയാന്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ശിശുസൗഹൃദവിദ്യാലയം സ്മാര്‍ട് വിദ്യാലയം ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നി വിഷയത്തെ ആസ്പദമാക്കി ശ്രീ .കെ വി ജോസഫ് ക്ലാസ്സെടുത്തു. രക്ഷകര്‍ത്തൃ യോഗത്തില്‍ 64 രക്ഷിതാക്കള്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്ക് ലഘുഭക്ഷണം നല്കുകയുണ്ടായി .യോഗപരിപാടികള്‍ 4.30ന് സമാപിച്ചു.


                                                                                                           പ്രധാനാധ്യാപകന്‍  
  തയ്യേനി  ,                                                                                  പി .വൈ.എല്‍ദോ 
14.11.2014.